ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. വിലങ്ങുപാറ പാലത്തിനടിയിലെ കുളിക്കടവിൽ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്.
ശനിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.ഭരണങ്ങാനം അസിസ്സിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫ്, അടിമാലി സ്വദേശി അമൽ കെ ജോമോൻ, എന്നിവരെയാണ് കാണാതായത് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു..