പരാതിക്കാരാനായ ഷിബുവും സുഹൃത്തും 2024 നവംബറിലാണ് റസ്റ്റോറന്റില്‍ നിന്ന് ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തത്. അതിനോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രേവി നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. അതിനെ തുടർന്ന് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതി നല്‍കി.
താലൂക്ക് സപ്ലൈ ഓഫിസറും ഫുഡ് സേഫ്റ്റി ഓഫിസറും നടത്തിയ അന്വേഷണത്തില്‍ ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് ഷിബു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു.
സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ഗ്രേവി സൗജന്യമായി നല്‍കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

.jpeg)


