വാഴൂർ : കെ കെ റോഡ് ഇളപ്പുങ്കൽ ജംഗ്ഷന് സമീപം വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . ഇലക്ട്രിക് വാഹനവും പെട്രോൾ വാഹനവുമായ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തുടർന്ന് വഴി മുഴുവൻ ബ്ലോക്ക് ആവുകയും ചെയ്തു. ആർക്കും പരിക്കുകളില്ല. കാനം സ്വദേശിയുടെയും പത്തനാട് സ്വദേശിയുടെയുമാണ് വാഹനങ്ങൾ. മഴയായതിനാൽ ദിശ തെറ്റി വന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു എന്ന് പ്രാഥമിക വിവരം.