സുഭാഷ് വാഴൂർ l ചൊവ്വ l 10-06-2025
വാഴൂർ: കാർ വൈദ്യുത പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. പിന്നാലെ എത്തിയ കാറിനു മുകളിലേക്ക് ഒടിഞ്ഞ തൂണും കമ്പിയും വീണു. ഇന്നലെ രാവിലെ ഒൻപതരയോടെ ആയിരുന്നു കൊടുങ്ങൂർ മണിമല റോഡിൽ അപകടം നടന്നത്.
കൊടുങ്ങൂരിലേക്ക് വന്ന തേക്കാനം കല്ലുതെക്കേതിൽ ദീപ ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഓട്ടത്തിനിടയിൽ കാർ പോസ്റ്റിലിടിച്ച ശേഷം 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ദീപയെ നാട്ടുകാർ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുത ലൈൻ വിച്ഛേദിച്ച ശേഷമാണ് കാർ യാത്രികനെ രക്ഷപ്പെടുത്തിയത്.