കോട്ടയം ജില്ലയിലെ ആദ്യ കുടുംബശ്രീ ഫ്രോസൺ ചിക്കൻ സെൻറർ വാഴൂർ കൊടുങ്ങൂർ ബിഎസ്എൻഎല്ലിന് സമീപം തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, കുടുംബശ്രീ ഡിപി എം സിഎസ് ശ്രുതി, പഞ്ചായത്തംഗങ്ങളായ വി പി റെജി ,ഷാനിദ അഷറഫ്, എസ് അജിത് കുമാർ, സിഡിഎസ് ചെയർപേഴ്സൺ സ്മിത ബിജു, ബിന്ദു രാമർ, ശാലിനി ജിനു സി.ജി ഹരീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.