കോട്ടയം - കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം പൊളിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) ആണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് മരിച്ചത്. അപകടം നടന്ന് രണ്ടരമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.
മെഡിക്കൽ കോളജിൽപതിനാലാം വാർഡിലെ പഴയ കെട്ടിടമാണ് പൊളിഞ്ഞു വീണത്. നിരവധിയാളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി. അറിയുന്നു.