ഐക്യജനാധിപത്യമുന്നണിയിൽ നിന്നും കേരളാ കോൺഗ്രസ് (എം) പാർട്ടിയെ നിഷ്കരുണം പുറത്താക്കിയപ്പോൾ അഭയം തന്നത് ഇടതുമുന്നണിയാണെന്നും ഈ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും കേരളാ കോൺഗ്രസ്(എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി വാർഡ് ,മണ്ഡലം സമ്മേളനങ്ങൾ ആഗസ്റ്റ് മാസം നടക്കും. സെപ്ററംബറിൽ നിയോജക മണ്ഡലം സമ്മേളനവും നടത്തുവാൻ തീരുമാനിച്ചു.
നിയോജകമണ്ഡലം പ്രസിഡൻ്റ് എ എം മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി,സുമേഷ് ആൻഡ്രൂസ്, റെജി പോത്തൻ, ജെസ്സി ഷാജൻ,എം സി ചാക്കോ, ചെറിയാൻ ജോസഫ്,ശ്രീകാന്ത് എസ് ബാബു, മേഴ്‌സി ജോസഫ്,ബാബു തോമസ്, ടി ജെ തങ്കപ്പൻ,
രാഹുൽ ബി പിള്ള, അമൽ മോൻസി,സോജി വി ജോസഫ്,ഷാജി നല്ലെപറമ്പിൽ, ഷാജൻ മണ്ണംപ്ലാക്കൽ, കെ എസ് ജോസഫ്, സഞ്ചോ ആന്റണി,ജോസ് പി ജോൺ, സജി നീല്ലത്തുംമൂക്കിൽ, തോമസ് മാത്യു,മോൻസി ജോസഫ്, മനോജ് സി,ജോസഫ് മണിമല, ക്രിസ്റ്റീ, മാത്തുകുട്ടി പി,എന്നിവർ സംസാരിച്ചു.