മണ്ണിലധ്വാനിക്കുന്ന ജനതയുടെ അവകാശബോധം ഉറപ്പിച്ച ഉജ്വല ജനനായകനെയാണ് വിഎസിന്റെ അന്ത്യത്തോടെ കേരളത്തിന് നഷ്ടമായത്.
സമൂഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എപ്പോഴും പ്രവർത്തിച്ച, കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ സ്നേഹ സ്മരണയ്ക്ക് മുമ്പിൽ ഏറെ ആദരവോടെ പ്രണാമം അർപ്പിക്കുന്നതായി ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അനുശോചന കുറിപ്പിൽ അറിയിച്ചു