അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആയിട്ടു കൂടി വാഴൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനച്ചടങ്ങിൽ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. ആയിരുന്നു.
അതേപോലെ നിയമസഭയിലേക്ക് വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സംസ്ഥാനത്ത് ആദ്യം പാർട്ടി അണികളും പ്രവർത്തകരും പ്രകടനം നടത്തിയ സ്ഥലങ്ങളിൽ ഒന്നായിരുന്നു വാഴൂർ പഞ്ചായത്തിൻ്റെ ആസ്ഥാനമായ കൊടുങ്ങൂർ .തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പാർട്ടി പ്രവർത്തകരും അണികളും വി.എസിനായി ചെങ്കൊടിയേന്തി പ്രകടനം നടത്തിയതും ഇവിടെയാണ്.
2005 ആഗസ്റ്റ് മാസം ഏട്ടാം തീയതിയാണ് പ്രതിപക്ഷ നേതാവായ വി.എസ്.പിറ്റിനാൽ അയ്യപ്പൻ പിള്ള സ്മാരക പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വഴൂരിൽ എത്തിയത്.
പ്രതിപക്ഷ നേതാവായ വി.എസിൻ്റെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു അത്.തികച്ചും ഗ്രാമപ്രദേശമായിരുന്നിട്ടു കൂടി വി.എസിനെ കാണുന്നതിനും പ്രസംഗം കേൾക്കുന്നതിനുമായി ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആൾക്കാർ എത്തിയിരുന്നു. സി.പി.എം പ്രതിനിധികളായ പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് കോൺഗ്രസ് ഭരണസമിതി വി.എസിനെ സമ്മേളന ഉദ്ഘാടകനാക്കിയത്.