പുളിക്കകവലയിലെ സി.എസ്.സെൻ്ററിൽ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പരിപാടി എം.ജി.യു 3 A ഡയറക്ടർ ഡോ.ടോണി .കെ .തോമസ് ഉദ്ഘാടനം ചെയ്യും.സാമൂഹ്യ പ്രവർത്തക ദയാബായി മുഖ്യാതിഥി ആയിരിക്കും. ഏഞ്ചൽ വില്ലേജ് ഡയറക്ടർ ഫാ.റോയി മാത്യു വടക്കേൽ മുഖ്യ പ്രഭാഷണം നടത്തും.എം.ജി.യു.3 A മെൻ്റർ ഡോ.. സി. തോമസ് ഏബ്രഹാം പങ്കെടുക്കും. '
ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ച് കേരളത്തിൽ ഒരു നിശബ്‌ദ സാമൂഹ്യ പരിവർത്തനം കാഴ്ചവച്ചതിനാണ് ജർമനിയിൽ നിന്നും ബട്ടർഫ്ലൈക്കും എം.ജി.യു.3 A ക്കും ഈ അംഗീകാരം. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നൽകുന്ന റ്റി.സി.ഐ പഠനത്തിന് വേണ്ടി സി.എസ് സെൻ്ററിനെ റ്റി. സി.ഐ.ഏഷ്യ സെൻ്റർ എന്ന് നാമകരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
എം.ജി യൂനിവേഴ്സിറ്റിയിലും വാഴൂരിലെ റ്റി.സി.ഐ ഏഷ്യ സെൻ്ററിലും ഇൻ്റർനാഷണൽ റ്റി.സി.ഐ.കോഴ്സുകൾ നടത്തുന്നതായിരിക്കും. എം.ജി.യു.3 A സന്ദേശവും ശലഭ സന്ദേശവും ഗാനരചനയിലൂടെയും ആലാപനത്തിലൂടെയും ജനഹൃദയങ്ങളിൽ എത്തിച്ച ജോയ് തങ്കിയേയും ലേഖ ടീച്ചറേയും ചടങ്ങിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ ബട്ടർഫ്ലൈ ഫൗണ്ടേഷൻ സംസ്ഥാന കോർഡിനേറ്റർ അഡ്വ. ഗീതാ സരസ് , ജനറൽ കൺവീനർ സധീരാ ഉദയകുമാർ, ട്രയിനിംഗ് കോച്ച് അക്കമ്മ മാത്യു എന്നിവർ പങ്കെടുത്തു.





