ചാമംപതാൽ: വെള്ളിയാഴ്ച ഉണ്ടായ അതിശകതമായ കാറ്റിലും മഴയിലും മേഖലയിൽ കനത്ത നാശനഷ്ടം. ഉള്ളായം കാക്കനാട്ട് കുഞ്ഞുമോൻ്റെ വീട് തേക്ക് മരം വീണ് തകർന്നു. ചാമംപതാൽ ആ നിക്കാട് ഷിമാലിൻ്റെ വീടിന് പാലമരം വീണ് കേടുപാടുകൾ സംഭവിച്ചു. മേഖലയിലാകെ മരങ്ങൾ വീണ് കമ്പികൾ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വിവിധ റോഡുകളിൽ ഗതാഗത തടസം ഉണ്ടായി.