ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ.പാലാ സ്വദേശി പി.എൻ രാഘവനാണ് അറസ്റ്റിലായത്.ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പാലാ പൊലീസിൻ്റെ നടപടി. ക്ലിനിക്കിൽ എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ മുൻ അധ്യക്ഷനാണ് എഴുപതുകാരനായ രാഘവൻ.ഇയാളെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.