ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചുവെന്നും അഞ്ച് തവണ പീഡനം നടന്നെന്നും യുവതി മൊഴിയില്‍ പറയുന്നു. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പരിശോധനകള്‍ നടത്തും. സംഭവത്തിന്റെ വിവരങ്ങള്‍ അറിയാവുന്ന സുഹൃത്തുക്കളുടെ പേരുകളും യുവതി മൊഴിയില്‍ ചേര്‍ത്തിട്ടുണ്ട്.
2023 ജൂലൈ മുതല്‍ തന്നെ വേടന്‍ ഒഴിവാക്കിയെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കാതെയായെന്നും വേടന്റെ പിന്മാറ്റം മൂലം താന്‍ ഡിപ്രഷനിലേക്ക് എത്തിപ്പെട്ടെന്നും യുവതി മൊഴിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.