ദേശീയപാതയിലെ കൊടുങ്ങൂര്‍ നിന്ന് നിന്ന് പൊന്‍കുന്നം ടൗണിലെത്താതെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമലയ്ക്കും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിലേക്കും എത്താനുള്ള ദൂരം കുറഞ്ഞ വഴി കല്ലുത്തെക്കേല്‍ ശാസ്താംകാവ് ചെന്നാക്കുന്ന് റോഡ് ബി എം ബി സി നവീകരണത്തിന് 2 കോടി ബജറ്റില്‍ അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 3 കിലോമീറ്ററോളം വരുന്ന റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതാണ് പദ്ധതി.
ദേശീയപാതയില്‍ നിന്ന് പൊന്‍കുന്നം ടൗണിലെത്താതെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ചിറക്കടവിലെത്തി ശബരിമലയ്ക്കും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടിലേക്കും എത്താനുള്ള ദൂരം കുറഞ്ഞ വഴിയാണ് ഈ റോഡ്. ബജറ്റ് പ്രവര്‍ത്തികളില്‍ പ്രത്യകമായി ഉള്‍പ്പെടുത്തുന്നതിന് എം എല്‍ എ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് അനുമതി നല്‍കിയത്. എത്രയും വേഗം എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.