കഴിഞ്ഞ ദിവസം കൊടുങ്ങൂർ ഗ്രാന്റ് അവന്യു ബാര്‍ ഹോട്ടല്‍ ക്ലോസ്സ് ചെയ്ത് കഴിഞ്ഞും സെക്യൂരിറ്റി ക്യാബിന്‍ ഭാഗത്ത് നിന്നും പോകാതിരുന്ന മനോജിനെ സെക്യൂരിറ്റി ജീവനക്കാരനായ
രാജന്‍ ഗെയിറ്റിന് വെളിയില്‍ ഇറക്കി വിട്ടതിലുള്ള വിരോധത്താൽ ബാറിന് മുന്‍വശം ഗെയിറ്റിന് വെളിയില്‍ വെച്ച് ചീത്ത വിളിച്ച് കൊണ്ട് രാജനെ പിടിച്ച് തള്ളി നിലത്തിടുകയും, നിലത്തുവീണ ആളെ തലപിടിച്ച് നിലത്തിടിപ്പിച്ചും, നെഞ്ചിലും മറ്റും പല തവണ ചവിട്ടുകയും ചെയ്തതിൽ വച്ച് മാരകമായി പരിക്കേൽക്കുകയായിരുന്നു.
ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പള്ളിക്കത്തോട് പോലീസ് IP SHO രാജേഷ് P S ന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.