ഉടൻതന്നെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ നൗഫൽ പി എയുടെ നേതൃത്വത്തിൽ റെസ്ക്യൂ ടീം വീട്ടിൽ എത്തി. മുറിയുടെ സൈഡ് വാതിൽ തുറന്ന് കരഞ്ഞുകൊണ്ടിരുന്നു കുട്ടിയെ സമാധിനിപ്പിച്ചു നിർത്തിയ ശേഷം , പ്രത്യേക ഉപകരണം ഉപയോഗിച്ച് , ഏറെ പരിശ്രമത്തിനൊടുവിൽ അടഞ്ഞുപോയ വാതിലിന്റെ പൂട്ട് വിദഗ്ദമായി തുറന്ന് കുട്ടിയെ പുറത്തെടുത്തു . ടീം ലീഡർ നൗഫലിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ : ശരത് ലാൽ , ബിനു, അജ്മൽ , ഷെമീർ , അഖിൽ, ജിഷ്ണു , സജിൻ , അയ്യപ്പദാസ് . Cred: Kanjirappally News


