പൊൻകുന്നം : ഇളങ്ങുളം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനതിരുന്നാൾ ആഘോഷം ഡിസംബർ 24 മുതൽ 28 വരെ തീയതികളിൽ നടക്കും. ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ , വചനപ്രഘോഷണങ്ങൾ, 101 സ്വർണ്ണ കുരിശുമേന്തിയുള്ള ആഘോഷമായ പ്രദക്ഷിണം, ഏഴ് സെറ്റ് ബാന്റ് ട്രൂപ്പുകളും, ചെണ്ടമേളങ്ങളും ഒരുക്കുന്ന നാദ,
താള വിസ്മയങ്ങൾ , 18 ഇടവക കൂട്ടായ്മകളുടെയും മറ്റും കലാപരിപാകൾ , 5000 പേർ പങ്കെടുക്കുന്ന പുഴുക്കു നേർച്ച, സ്നേഹവിരുന്ന് തുടങ്ങിയവയെല്ലാം ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങളുടെ പ്രത്യേകതകളാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


