കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് 30 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സിപിഎം ആകട്ടെ, കണ്ണൂരിലും പാലക്കാടും മാത്രമാണ് 30 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരേയുള്ള ജില്ലകളില്‍ കോണ്‍ഗ്രസ് ഒന്നാമതാണ്. ബി ജെ പിയാകട്ടെ ഒരു ജില്ലയില്‍ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. മുസ്ലിം ലീഗിന് 9.77 ശതമാനവും സിപിഐയ്ക്ക് 5.58 ശതമാനവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനം വോട്ടുമാണ് ലഭിച്ചത്.


