മുണ്ടക്കയം - കോരുത്തോട് റോഡിൽ മടുക്ക പാറമടയ്ക്ക് സമീപം തിങ്കളാഴ്‌ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മടുക്ക വയലാകൊമ്പിൽ തോമസിന്റെ മകൻ എബി തോമസ് (29) ആണ് മരിച്ചത്.രാത്രി 10:30-ഓടെയായിരുന്നു അപകടം. പമ്പയിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ,
മുണ്ടക്കയത്തുനിന്നും കോരുത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന എബിയുടെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഉടനെ എബിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


