തുടർന്ന് വരുന്ന ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ പ്രമുഖ തിരുവാതിര സമിതികൾ ' തിരുവാതിരവിളക്ക് തെളിയിക്കുകയും, 2026 ജനുവരി 2 വെള്ളിയാഴ്ച തിരുവാതിര നാളിൽ രാത്രി 12 ന് പതിരാപ്പൂ ചൂടൽ, മംഗല ആതിര എന്നിവയോട് കൂടി ആഘോഷം സമാപിക്കും. പത്രസമ്മേളനത്തിൽ ആനിക്കാട് ശ്രീ ശങ്കരനാരായണ സേവാ സംഘം സെക്രട്ടറി രതീഷ് കട്ടച്ചിറ,മാതൃ സമിതി രക്ഷാധികാരി സി എൻ വാസന്തിയമ്മ, മാതൃസമിതി പ്രസിഡൻ്റ് ശോഭനകുമാരി കെ.പി, വൈസ് പ്രസിഡൻ്റ് ലത ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


