വാഴൂർ : കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എ എം മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം സെക്രട്ടറി ശ്രീകാന്ത് എസ് സ്വാഗതം പറഞ്ഞു.
നിയമസഭാ സാമാജികൻ എന്ന നിലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിരവധി കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും, കാഞ്ഞിരപ്പള്ളി ബൈപാസ് ഉൾപ്പെടെ പൂർത്തീകരിക്കുന്നതിനായുള്ള പ്രവർത്തനം കാഴ്ച വച്ച എൻ ജയരാജ് വൻഭൂരിപക്ഷത്തോടെ കൂടി തന്നെ വിജയിക്കുമെന്ന് മുൻ എംപിയും, കേരള കോൺഗ്രസ് വൈസ്.പ്രസിഡന്റുമായ തോമസ് ചാഴിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജനശ്രദ്ധ ആകർഷിച്ച സീറ്റും, നിരവധി പദ്ധതികൾ നടപ്പിലാക്കിയതും ആയ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം, നിലവിൽ കിട്ടിയ ഭൂരിപക്ഷത്തിനേക്കാൾ മൂന്നിരട്ടി ഭൂരിപക്ഷത്തോടു കൂടി എൻ ജയരാജ് തുടരുമെന്ന് ജോർജുകുട്ടി ആഗസ്റ്റി പറഞ്ഞു.
ഒരു അഴിമതി പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തപ്പോൾ സോഷ്യൽ മീഡിയയിലൂടെ തേജോവധം ചെയ്യലാണ് ഇപ്പോൾ നടക്കുന്നതെന്നും ജനങ്ങൾക്കൊപ്പം പൂർണ്ണമായി ഉണ്ടായിരുന്നു എന്നുമാണ് വിശ്വാസമെന്നും, അത് എന്നെ മനസ്സിലാക്കുന്നവർകക്കും, എന്റെ ജന സുഹൃത്തുക്കൾക്കും അറിയാമെന്നും എൻ ജയരാജ് പറഞ്ഞു.
===============================
🌐 വാഴൂർ പ്രാദേശിക വാർത്തകൾ |🔵 ജില്ലാ വാർത്തകൾ | 🟢പ്രധാന വാർത്തകൾ | 🟡പൊതു ഇടം |🔴 ദിവസേനയുള്ള ലോട്ടറി ഫലങ്ങൾ |🟠 അറിയിപ്പുകൾ | ⚫ചരമം തുടങ്ങിയവ വിരൽത്തുമ്പിൽ...🎯വായന വാഴൂരിനൊടൊപ്പം♥️
===============================
വിവിധ ജനപ്രതിനിധികൾ, നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു . വാഴൂർ മണ്ഡലം പ്രസിഡന്റ് തോമസ് വെട്ടുവേലി കൃതജ്ഞത പറഞ്ഞു






