കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും രാഹുൽ ഗാന്ധിി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോൾ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. അതുപോലെ കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് മോദിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആഗോളതലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ കടുത്ത ആശങ്കയിലായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ കാർഷിക മേഖല വിദേശ രാജ്യങ്ങളുടെ താല്പര്യങ്ങൾക്കായി പ്രധാനമന്ത്രി തുറന്നുകൊടുത്തെന്നും അമേരിക്കയുമായി കരാറുകളിൽ ഒപ്പിട്ടുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു.ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം സഞ്ജു സാംസണെയും പ്രസംഗത്തിൽ രാഹുൽ ഗാന്ധി പ്രശംസിച്ചു.





