സംസ്ഥാനത്ത് നാലിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക. നാല് ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. സൂചിക പ്രകാരം, എട്ടിനും പത്തിനുമിടയിൽ രേഖപ്പെടുത്തിയാൽ, പൊതുജനങ്ങൾ ഗൗരവകരമായ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയത്.
weather updates: സംസ്ഥാനത്ത് നാലിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക; ജാഗ്രത പുലർത്തുക
3/14/2026
0
Tags





