കരിയർ ഗൈഡൻസ് ക്ലാസ്സ് വിശ്വകർമ്മോദയം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റീ പ്രസിഡന്റ് കെ എ ഗോപാലകൃഷ്ണൻ ആചാരി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ റോയി കപ്പലുമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. വിശ്വകർമ്മോദയം ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വളരെ മഹത്വം ഉള്ളതും ദീർഘവീക്ഷണത്തോടുകൂടിയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരിയർ മെന്ററും ലൈഫ് സ്കിൽസ് ട്രെയിനറുമായ ജസ്റ്റിൻ ജോസഫ് ക്ലാസ് നയിച്ചു .
സ്കിൽ ഡെവലപ്മെന്റ് ക്ലാസ്സ് അഖില കേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് മെമ്പറും വിശ്വകർമ്മോദയം ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റിയുമായ വി വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. റാന്നി സെന്റ് തോമസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ' IDEAGORA Incubation centre "ന്റെ ഹെഡ്ഡുമായ ജിക്കു ജയിംസ് ക്ലാസ് നയിച്ചു.
വിശ്വകർമ്മജരുടെ ശേഷികൾ നൂതന സംരംഭങ്ങളിലൂടെ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ബിസിനസാക്കി മാറ്റുവാൻ സാധിക്കുന്ന തലത്തിലേക്ക് മാറണമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന സെക്രട്ടറിയും വിശ്വകർമ്മോദയം ട്രസ്റ്റിന്റെ സെക്രട്ടറിയുമായ കെ റ്റി ബാബു സംസാരിച്ചു. കെ എം സുധീഷ് , പി ആർ സുനിൽകുമാർ, കെ റ്റി വിനോദ്, വി ബി ഷാജി കുമാർ, സുലോചന മണി , കെ കെ താജിത് എന്നിവർ സംസാരിച്ചു.

.jpeg)


