കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വികാരാധീനനായി വി.ഡി. സതീശൻ. തന്നെ ഞാനാക്കിയത് ‘ടീം യുഡിഎഫ്’ ആണെന്നും ഈ പദവി ഒരു വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും, വ്യക്തിപരമായ നേട്ടത്തേക്കാൾ കൂട്ടായ പ്രവർത്തനത്തിന് മുൻഗണന നൽകുമെന്നും സതീശൻ വ്യക്തമാക്കി. സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്, അതിനാൽ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടും ടീം എന്ന് ആവർത്തിച്ചു വിഡി സതീശൻ.എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് ഇത്.ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി നടത്തും.പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവർത്തനത്തിന്റേയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും നിർവ്വചനം മാറ്റി എഴുതുമെന്നം വിഡി സതീശൻ പ്രതികരിച്ചു.
കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കേരളം കടന്ന് പോകുന്നത് സങ്കീർണ്ണ സാഹചര്യത്തിലൂടെയാണ്.എനിക്ക് ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



