മികച്ച പരിശീലനത്തോടൊപ്പം ദേശീയതല മത്സരങ്ങളിലും സ്കൂൾ ഗെയിംസുകളിലും സ്റ്റേറ്റ് മെഡലിസ്റ്റുകളെ സമ്മാനിച്ച അഭിമാന നേട്ടവും അക്കാദമിക്കുണ്ട്.“കരാട്ടെ ഫാമിലി” എന്നറിയപ്പെടുന്ന രതീഷ്, സോണിയ, മകനായ ആദിൽ എന്നിവർ ചേർന്നാണ് കുട്ടികൾക്ക് ആത്മവിശ്വാസവും അച്ചടക്കവും നിറഞ്ഞ പരിശീലനം നൽകി വരുന്നത്. കൊടുങ്ങൂർ, പാമ്പാടി, കോത്തല, പങ്ങട, കളത്തിപ്പടി എന്നിവിടങ്ങളിലായി 4 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവർ ഉൾപ്പെടെ നിരവധി അമ്മമാരും വിദ്യാർത്ഥികളും ഇവരുടെ കീഴിൽ കരാട്ടെ അഭ്യസിച്ചു വരുന്നു. മികവുറ്റ പരിശീലനത്തിലൂടെ നിരവധി മികച്ച പ്ലേയേഴ്സിനെ വളർത്തിയെടുത്ത അറിയപ്പെടുന്ന അക്കാദമിയാണ് കോട്ടയം Seiyukai Karate Academy.



