ചങ്ങനാശേരി: സ്വകാര്യ പുരയിടങ്ങളിൽ നിന്ന് പൊതുവഴികളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും ചാഞ്ഞുനിൽക്കുന്ന അപകടകരമായ മരങ്ങളും ശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റണമെന്ന് ചങ്ങനാശേരി താലൂക്ക് ദുരന്തനിവാരണ അതോറിട്ടി ഉത്തരവിട്ടു.
സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, കെ.എസ്.ഇ.ബി വൈദ്യുതി ലൈനുകൾ എന്നിവയ്ക്ക് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മഴക്കാലത്ത് വലിയ അപകടം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. അപകട മരങ്ങൾ നീക്കം ചെയ്യാത്തത് മൂലം പൊതുജനങ്ങൾക്കോ കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുസ്വത്തിനോ നാശനഷ്ടമുണ്ടായാൽ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ചങ്ങനാശേരി തഹസിൽദാർ അറിയിച്ചു.



