തൃശൂർ: നഗരത്തിലെ വെളിയന്നൂരുള്ള സ്വകാര്യ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ഈ മാസം 27-ന് ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇന്ന് മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മുറിയെടുക്കുമ്പോൾ യുവതിയുടെ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഉണ്ടായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. യുവതി 2024-ൽ ഓട്ടോ ഡ്രൈവർക്കെതിരെ പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
.jpg)

