തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ബജറ്റിൽ സർക്കാർ നികുതിയിളവുകൾ പ്രഖ്യാപിച്ചു.പ്രിയദർശിനി സൗജന്യ യാത്ര മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50% ഇളവ് നൽകും.
55555555555555555555555555555
ഡീസൽ വില വർധനയും പ്രിയദർശിനി സൗജന്യ യാത്രയും മൂലമുള്ള പ്രതിസന്ധി ഇതിലൂടെ മറികടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.നിലവിൽ സീറ്റൊന്നിന് 2000 രൂപയുള്ള ത്രൈമാസ നികുതി 900 രൂപയായും, സ്ലീപ്പർ ബർത്തിന് 3000 രൂപയുള്ളത് 1500 രൂപയായും കുറയ്ക്കും.കേരളത്തിലേക്ക് കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ രജിസ്ട്രേഷനായി എത്തുന്നതിനും അന്തർ സംസ്ഥാന യാത്ര സൗകര്യം വർധിപ്പിക്കുന്നതിനുമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ട്രെയിലർ വാഹനങ്ങളുടെ നികുതി നിരക്കിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

.jpg)



