തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.നിലവിൽ കേരളത്തിൽ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, ലോജിസ്റ്റിക്സ് മേഖലയിലെ സാധ്യത, വിനോദസഞ്ചാര മേഖലയുടെ വളർച്ച എന്നിവ കണക്കിലെടുത്താണ് പദ്ധതി.
ആദ്യഘട്ടത്തിനായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.സേവന മേഖല, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര-സേവന മേഖലകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് എയ്റോ സിറ്റി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാകും. ഡിജിസിഎ മാനദണ്ഡങ്ങൾ പ്രകാരമുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി ബജറ്റിൽ വ്യക്തമാക്കി.





