വാഴൂരിൽ കലുങ്കിൽ കുടുങ്ങിയ നായയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.

0

വാഴൂർ: കൊടുങ്ങൂർ കവലയ്ക്ക് സമീപം അക്സ ഗ്ലാസ് ഹൗസിന് മുൻവശത്തുള്ള റോഡിന്റെ കലുങ്കിനുള്ളിൽ നായ കുടുങ്ങിക്കിടന്നു. വിവരം അറിഞ്ഞ് വ്യാപാരികളുടെ നേതൃത്വത്തിൽ മൃഗസ്നേഹികൾ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി.

പ്രദേശത്ത് പതിവായി കണ്ടുവന്നിരുന്ന നായ കുട്ടികളുമായി കലുങ്കിനുള്ളിലേക്ക് കയറുകയായിരുന്നു. മഴയിൽ ചാക്കും മറ്റും അടിഞ്ഞുകൂടി അകത്ത് ചെറിയ ഇടമേ അവശേഷിച്ചിരുന്നുള്ളൂ. ഇതിനിടയിൽ വെള്ളം കൂടി നിറഞ്ഞതോടെ ഇവർക്ക് പുറത്തുകടക്കാൻ കഴിയാത്ത അവസ്ഥയായി. ജീവൻ പോകുമെന്ന ഘട്ടത്തിലായിരുന്നു.


നായകളുടെ കൂർ കേട്ട് എത്തിയ വ്യാപാരികളും പ്രദേശവാസികളും ചേർന്ന് അഗ്നി രക്ഷാ സേനയ്ക്ക് വിവരം നൽകുകയായിരുന്നു.   പാമ്പാടി ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നീണ്ട പരിശ്രമത്തിനൊടുവിൽ നായയെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു. വിവരമറിഞ്ഞെത്തിയ വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് ചാക്കോ, വ്യാപാരി വ്യവസായി വാഴൂർ യൂണിറ്റ് പ്രസിഡന്റ് അമ്പാചന്ദ്രൻ, ജനറൽ സെക്രട്ടറി ബിനു അക്സാ, സന്തോഷ് അംബിക, ജോഷി ജോൺ മുരുത്തോലിക്കൽ, സേവിയർ ജോസഫ് തുടങ്ങി നിരവധി മൃഗസ്നേഹികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലാണ് നായയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു.  SFRO വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !