തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ ആരംഭിക്കും. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 20 ന് പരീക്ഷകൾ അവസാനിക്കുമെങ്കിലും 21 ന് സ്കൂളുകളിലെ ഓണാഘോഷങ്ങൾ നടക്കും. ആഘോഷങ്ങൾക്ക് ശേഷമാകും അവധി ആരംഭിക്കുക. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 1 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ തുടങ്ങും. ഓണക്കാലത്തെ യാത്ര, ഷോപ്പിംഗ് എന്നിവയ്ക്ക് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് സഹായകരമാകും.


