ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്രസർക്കാർ ഉത്തരവിട്ടു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കായി സ്വതന്ത്ര വിദഗ്ധ സമിതിയെയും കേന്ദ്രം രൂപവത്കരിച്ചു.അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര പരിശോധന വേണമെന്ന കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.സമിതിയിൽ കേരള പ്രതിനിധി മുൻ ചീഫ് എൻജിനിയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.
വിദഗ്ധ സമിതി അടുത്ത ഒരുമാസത്തിനുള്ളിൽ മുല്ലപ്പെരിയാർ അണക്കെട്ട്, അനുബന്ധ ഘടനകൾ, ജലസംഭരണി എന്നിവ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തും. തുടർന്ന് നാലുമാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്‌നാട് സർക്കാരുകൾക്കും കൈമാറുമെന്ന് സംസ്ഥാന സർക്കാരിന്റെ അന്തസ്സംസ്ഥാന ജലവിനിയോഗ ഉപദേശകനും കെഎസ്ഇബി മുൻ ചീഫ് എൻജിനിയറുമായ ജെയിംസ് വിൽസൺ വ്യക്തമാക്കി.

.jpeg)


