Vazhoor24x7 | 2026 ജൂൺ 18, l By: ജെയ്‌നി മറ്റപ്പള്ളി
ഇരുപതാം മൈലിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി
പൊൻകുന്നം: ഇരുപതാം മൈലിൽ കെഎസ്ആർടിസി ബസിന് മുന്നിൽ ചാടി യുവാവ് മരിച്ചു. കടുക്കാമല വളവിന് സമീപം കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.യുവാവിന്റെ കൈവശമുണ്ടായിരുന്ന ആധാർ കാർഡിൽ നിന്ന് കോട്ടയം ആർപ്പൂക്കര സ്വദേശി ടി.എസ്. രാജേഷ് എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
കോട്ടയത്തു നിന്ന് കുമളിക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്.പൊൻകുന്നം ഭാഗത്ത് നിന്ന് നടന്ന് വരികയായിരുന്ന യുവാവ് പല തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാനസിക സംഘർഷം ഉള്ളവർക്ക് സംസാരിക്കാൻ ആളുണ്ട്. 14416 ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം.





