റാന്നി-കോട്ടയം, പൊൻകുന്നം-കോട്ടയം റൂട്ടുകളിൽ 2 ബസ് സർവ്വീസ്
വാഴൂർ: വാഴൂർ - കൊടുങ്ങൂർ - മണിമല റൂട്ടിൽ ഓടുന്ന രണ്ട് KSRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര.
ബസ് 1: റാന്നി - കോട്ടയം
രാവിലെ 5.30ന് റാന്നിയിൽ നിന്ന് പുറപ്പെടുന്ന ബസ് മണിമല, ചാമംപതാൽ, കൊടുങ്ങൂർ വഴി രാവിലെ 8 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എത്തും. പകൽ കോട്ടയം ടൗണിലാണ് സർവ്വീസ്. തിരികെ വൈകിട്ട് 4 മണിക്ക് കോട്ടയത്തു നിന്ന് പുറപ്പെട്ട് കൊടുങ്ങൂർ, മണിമല വഴി 5 മണിയോടെ റാന്നിയിലെത്തും.
ബസ് 2: പൊൻകുന്നം - കോട്ടയം - കട്ടപ്പന
രാവിലെ 7 മണിക്ക് പൊൻകുന്നത്തു നിന്ന് പുറപ്പെടും. 7.10ന് കൊടുങ്ങൂർ, 7.30ന് മണിമല. തിരിച്ച് 7.55ന് മണിമലയിൽ നിന്ന് ചാമംപതാൽ, കൊടുങ്ങൂർ വഴി 9.30ന് കോട്ടയം. തുടർന്ന് കട്ടപ്പനയ്ക്ക് പോയി തിരികെ രാത്രി പൊൻകുന്നത്ത് സർവ്വീസ് അവസാനിക്കും.നാട്ടുകാരുടെ ആശ്രയം ഈ രണ്ടു "പ്രിയദർശിനി" ബസുകളാണ്.




