വാഴൂർ: പത്ത് വർഷമായി പ്രവർത്തനരഹിതമായ വാഴൂർ പുളിക്കൽ കവലയിലെ പോലീസ് എയ്ഡ് പോസ്റ്റ് അടിയന്തിരമായി പുനരാരംഭിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.പൊൻകുന്നം ഹോളി ഫാമിലി പാരിഷ് ഹാളിൽ പ്രൊഫ. റോണി കെ ബേബി എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന 'ലഹരിക്കെതിരെ കാഞ്ഞിരപ്പള്ളിയുടെ കരുതൽ - ഓപ്പറേഷൻ തൂഫാൻ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വാഴൂർ പഞ്ചായത്ത് വക കെട്ടിടത്തിലായിരിക്കും പുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുക. പ്രദേശത്തെ ഗതാഗത സുരക്ഷയ്ക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത് സഹായകരമാകും.പ്രൊഫ. റോണി കെ ബേബി എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ, ടി കെ ഉഷാകുമാരി, സൂസൻ ടീച്ചർ, സൂസമ്മ ടി സി, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് അഡ്വ. എസ്.എം. സേതുരാജ് എന്നിവർ നിവേദനം നൽകിയത് കൂടാതെ പുളിക്കൽ കവലയിലെ വ്യാപാരി വ്യവസായികൾ വാർഡ് മെമ്പർമാർ മുഖേന എം എൽ എ റോണി കെ ബേബി മുഖേന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.



