കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. "സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനകീയ ആസൂത്രണത്തിൽ പ്രയോജനപ്പെടുത്തുന്നത് ജനാധിപത്യ പ്രക്രിയയെ ശക്തമാക്കും" എന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ, പഞ്ചായത്ത് സെക്രട്ടറി എം. സൗമ്യ, വാർഡ് മെമ്പർ റംഷാദ് റഹ്മാൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പ്രവാസികൾ ഗ്രാമസഭയിൽ ഡിജിറ്റലായി പങ്കാളികളായി.




