ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമാജത്തിന്റെ ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ ജൂബിലി സന്ദേശം നൽകി.പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി വിശിഷ്ട വ്യക്തിത്വങ്ങളെ പൊന്നാട നൽകി ആദരിച്ചു. രക്ഷാധികാരി ടി.ജി. ഗോപാലകൃഷ്ണൻ നായർ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി.
സംസ്ഥാന സെക്രട്ടറിമാരായ ടി.എൻ. മുരളീധരൻ നായർ, ദീപ്തി സജീവ്, പഞ്ചായത്തംഗം കെ.എസ്. ഗിരീഷ് കുമാർ,കൗൺസിൽ അംഗങ്ങളായ പി.എൻ . ശിവൻകുട്ടി,വേണു കുമാർ വിട, സജിമോൻ കൊഴുവനാൽ, ടി.എൻ. രാജൻ, ആർ പുഷ്പ, വിമല വിനോദ്, ആശാ ഗിരീഷ്, വി.റ്റി.സുജാത, വിദ്യാറെജി, ഇ.പി.മുരളീധരൻ , ബി രാജേഷ്, വിനോദ് പാമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.




