തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കേരള നിയമസഭ ഏകണ്ഠമായി അംഗീകരിച്ചു. ഇനി സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നായി മാറും. നിയമസഭയിൽ രാഷ്ട്രപതിയുടെ റഫറൻസ് സ്പീക്കർ വായിച്ചു. പേരുമാറ്റത്തിൽ നിയമസഭയുടെ അഭിപ്രായം ആരാഞ്ഞായിരുന്നു റഫറൻസ്.
ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭയിൽ എത്തുന്നത് ഇതാദ്യമാണ്. "ഇത് ചരിത്രപരമായ മുഹൂർത്തമാണ്" എന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. നേരത്തെ തന്നെ പേരുമാറ്റത്തിനായി നിയമസഭ പ്രമേയം പാസാക്കിയിരുന്നു.1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമം പ്രകാരം 'State of Kerala' എന്നായിരുന്നു ഇംഗ്ലീഷ് പേര്. ഇപ്പോൾ മലയാളം പേരായ 'കേരളം' തന്നെ ഭരണഘടനയിൽ ഉറപ്പിക്കും.



