പൊൻകുന്നം ടൗണിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ: പാർക്കിംഗ് നിരോധനം, ബസ് സ്റ്റോപ്പ് മാറ്റം

0



പൊൻകുന്നം: പൊൻകുന്നം ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തുന്നതിനുമായി പുതിയ 18 ഇനം നിർദേശങ്ങൾ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു.

ടൗണിൽ നിന്നും മണിമല റോഡിൽ ജുമാ മസ്ജിദ് വരെയുള്ള ഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. ഈ ഭാഗത്തുള്ള കടകളിലേക്ക് കയറ്റി ഇറക്കിന് മാത്രം സമയം അനുവദിക്കും. വലിയ വാഹനങ്ങളിൽ രാവിലെ 8 മണി മുതൽ 10.30 വരെയും വൈകിട്ട് 3 മണി മുതൽ 7 വരെയും കയറ്റി ഇറക്ക് പാടില്ല. മിഡാസ് ഹോട്ടൽ മുതൽ സിഗ്നൽ വരെയുള്ള ഭാഗത്ത് പ്രത്യേക അനുമതിയില്ലാതെ വഴിയോര കച്ചവടം അനുവദിക്കില്ല. ഇവിടെ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.

സിഗ്നൽ ഭാഗത്ത് വാഹനങ്ങൾ നിർത്തേണ്ട സ്ഥലം ലൈൻ വരച്ച് മാർക്ക് ചെയ്യും. കോട്ടയം ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഫ്രീയായി പോകാൻ പ്രത്യേക ലൈനും സിഗ്നൽ ഭാഗത്ത് നിന്നും മണിമല വഴിക്ക് പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക ലൈനും ക്രമീകരിക്കാൻ എൻഎച്ച് അധികാരികളോട് നിർദേശിക്കും. പാലാ വഴിക്ക് പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ ടൗൺ ബ്രാഞ്ചിന് മുൻവശം വരെ രണ്ട് സൈഡിലും പാർക്കിംഗ് അനുവദിക്കില്ല.

പാലാ വഴിക്ക് പോകുന്ന ബസുകൾ പള്ളിയുടെ കുരിശടിക്ക് മുമ്പിലുള്ള ബസ് സ്റ്റോപ്പിൽ മാത്രമേ ആളെ കയറ്റാൻ പാടുള്ളൂ. പാലാ വഴിയിൽ നിന്നും പൊൻകുന്നത്തേക്ക് വരുന്ന ബസുകൾക്ക് ആണ്ടുമഠം ബിൽഡിംഗിന് മുമ്പിലാണ് സ്റ്റോപ്പ്. മാർക്കറ്റിംഗ് സൊസൈറ്റിയുടെ മുൻവശം മുതൽ കാഞ്ഞിരപ്പള്ളി വഴിയിൽ വലത് വശത്ത് ട്രെൻഡ്സിന്റെ മുൻവശം വരെ മാത്രം പാർക്കിംഗ് അനുവദിക്കും. പൊൻകുന്നം KVMS ജംഗ്ഷനിൽ കാഞ്ഞിരപ്പള്ളിക്ക് പോകുന്ന ബസുകൾക്ക് വുഡ് പാലസിന് മുമ്പിലും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് ധനലക്ഷ്മി ബാങ്കിന് മുമ്പിലും മാത്രമേ നിർത്താൻ അനുവാദമുള്ളൂ.

ടൗണിലും പരിസരത്തും റോഡ് സൈഡിൽ കൂടുതൽ സമയം വാഹനം പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത്തരം വാഹനങ്ങൾ പേ & പാർക്ക് ഉപയോഗിക്കണം. ആദ്യ തവണ നോട്ടീസ് നൽകും. തുടർന്ന് ഫൈൻ ഈടാക്കും. ബസ് സ്റ്റാൻഡിൽ അര മണിക്കൂറിൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ആളെ കയറ്റാൻ 3 മിനിറ്റ് മാത്രമേ നിർത്താവൂ. കൂടുതൽ സമയം നിൽക്കുന്ന ബസുകൾ പാർക്കിംഗ് സ്പേസിലേക്ക് മാറ്റണം. സ്റ്റാൻഡിൽ കയറുന്നതും ഇറങ്ങുന്നതുമായ ഭാഗങ്ങൾ വീതികൂട്ടാനും നടപടി സ്വീകരിക്കും.

ബസ് സ്റ്റോപ്പുകളുടെ മുൻപിലുള്ള ഇലക്ട്രിക് പോസ്റ്റും ടെലിഫോൺ പോസ്റ്റും മാറ്റാൻ NH അധികാരികളോടും റോഡുകളുടെ സൈഡ് പുല്ല് വെട്ടി തെളിക്കാൻ NH, SH അധികാരികളോടും സിഗ്നൽ പരിഷ്കരിക്കാൻ KSTP യോടും നിർദേശിക്കാൻ തീരുമാനിച്ചു. മേൽപ്പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിനും ടൗണിലും ബസ് സ്റ്റാൻഡിലും സ്ഥിരമായി പോലീസിന്റെ സേവനം ലഭ്യമാക്കുന്നതിനും ഡിവൈഎസ്പിയോട് ആവശ്യപ്പെടും. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ ബോർഡുകൾ സ്ഥാപിക്കും. മഹാത്മാഗാന്ധി ടൗൺ ഹാൾ ഗ്രൗണ്ട് ഫ്രീ പാർക്കിംഗായി അനുവദിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !