കേരളത്തിലെ ഓരോ പഞ്ചായത്തിനെയും പാട്ടിലൂടെ അടയാളപ്പെടുത്തുന്ന 'ഗ്രാമഗാനം' എന്ന അപൂർവ്വ പ്രോജക്ടിന്റെ രചയിതാവും അദ്ദേഹമാണ്. 'ഈണപ്പൂക്കളം' എന്ന പേരിൽ ഇറങ്ങിയ ഉത്സവഗാനങ്ങൾ ഏറെ പ്രശസ്തമാണ്. നഞ്ചിയമ്മ ആലപിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാളഗാനമായ 'കടമ്പുകൾ പൂക്കുന്നുണ്ടേ' എഴുതിയതും ജയകുമാറാണ്.
'എന്റെ വാഗമൺ' ആൽബത്തിലൂടെ വാഗമൺ എന്ന ഭൂമികയെ ആദ്യമായി പാട്ടിലാക്കിയ ഗാനരചയിതാവ് കൂടിയാണ് അദ്ദേഹം. ഭാവഗായകൻ പി. ജയചന്ദ്രൻ, ലതിക ടീച്ചർ, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ ഗായകർ ജയകുമാറിന്റെ വരികൾക്ക് ജീവൻ നൽകിയിട്ടുണ്ട്. പ്രണയരതിമരണങ്ങളും ജീവിതത്തിന്റെ ഒറ്റമൂലിയും, നാട്ടുപാട്ടുപുസ്തകം, ജന്മനക്ഷത്രവൃക്ഷങ്ങളെ പദ്യത്തിലൂടെ പരിചയപ്പെടുത്തുന്ന 'നാൾമരവാഴ്ത്തുകൾ' എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'എന്റെ മഴ' സിനിമയിലെ 'തുലാമഴ' എന്ന ഗാനത്തിലൂടെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് പ്രത്യേക പരാമർശവും പച്ചമഷി ആദരവും അടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


