തീപിടിച്ചതറിഞ്ഞ് ഓടിയെത്തി വെള്ളമൊഴിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. വിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. അപ്പോഴേക്കും ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പൊൻകുന്നം 19-ാം മൈലിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു
8/06/2026
0
പൊൻകുന്നം: 19-ാം മൈലിന് സമീപം വീട്ടിലേക്കുള്ള റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു. തെക്കേത്തുകവല കൈപ്പനാനിക്കൽ സ്വദേശി ഷിബുമോന്റെ പാഷൻ പ്രോ ബൈക്കാണ് പൂർണമായും കത്തിയത്. ഷിബുമോൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയുടെ സൈഡിലാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. ഗ്യാസ് ഏജൻസി ജീവനക്കാരനായ ഷിബുമോൻ വൈകുന്നേരം 6 മണിക്ക് ബൈക്ക് വെച്ച് വീട്ടിൽ കയറിയതായിരുന്നു.
Tags


