വിതരണം ചെയ്യാത്ത തുകകൾ തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര ധനസഹായം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. കിടപ്പുരോഗികൾക്ക് മാത്രം നിലവിലെ സംവിധാനം തുടരും.


