ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. അയർക്കുന്നത്തു നിന്ന് മണർകാട് കവലയിലേക്ക് വരികയായിരുന്നു ശ്രീദേവിയും സഹോദരനും. മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ വച്ച് ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. ഈ സമയം കോട്ടയത്തു നിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി. ശ്രീദേവി സംഭവസ്ഥലത്തു തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മണർകാട് ബൈക്ക് ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു; സഹോദരൻ പരിക്കുകളോടെ ആശുപത്രിയിൽ
8/07/2026
0
കോട്ടയം: മണർകാട് പള്ളിക്ക് സമീപം ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിയ ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ്(23) ആണ് മരിച്ചത്.
Tags


