ഇളമ്പള്ളി: പളളിക്കത്തോട് പഞ്ചായത്ത് ആറാം വാർഡിൽ നെയ്യാട്ടുശേരി കവലയിൽ പ്രവർത്തിക്കുന്ന 93-ാം നമ്പർ മറ്റപ്പള്ളി അംഗൻവാടി അപകടാവസ്ഥയിൽ. കെട്ടിടത്തോട് ചേർന്ന് ഒഴുകുന്ന തോടിന് കനത്ത മഴയിൽ ഉണ്ടായ കുത്തൊഴുക്കിൽ അംഗൻവാടിയുടെ തറയുടെ അടിക്കല്ലുകൾ തകർന്നതാണ് കാരണം.
അംഗൻവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഇളമ്പള്ളി പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. നിലവിലെ സ്ഥിതി കുട്ടികൾക്കും ജീവനക്കാർക്കും പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കും വലിയ ഭീഷണിയാണ്. അംഗൻവാടി കെട്ടിടത്തിന്റെ അടിക്കല്ലുകൾ പുനർനിർമിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

.jpeg)

