എന്നാൽ ഇത്തവണ മൺസൂൺ ദുർബലമായതിനാൽ ഷട്ടർ തുറക്കുന്നത് നീണ്ടുപോയിരുന്നു. 120 ദിവസത്തേക്കാണ് ഡാം തുറന്നുവിടുന്നത്. തേനി കമ്പ താഴ്വരയിലെ 14707 ഏക്കർ ഭൂമിയിലെ ഒന്നാം വിള നെൽകൃഷിക്കാണ് വെള്ളം കൊണ്ടുപോകുന്നത്. ആകെ സെക്കൻഡിൽ കൊണ്ടുപോകുന്ന 350 ഘനയടി വെള്ളത്തിൽ 200 ഘനയടി വെള്ളം കാർഷിക ആവശ്യത്തിനായും ബാക്കി 150 ഘനയടി വെള്ളം മധുര കോർപ്പറേഷനിലെ കുടിവെള്ള ആവശ്യത്തിനായും ഉപയോഗിക്കും.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു: സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്
8/08/2026
0
കുമളി: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സെക്കൻഡിൽ 350 ഘനയടി വെള്ളമാണ് ടണൽ മാർഗം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തേക്കടിയിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് തമിഴ്നാട് മുല്ലപ്പെരിയാറിന്റെ ഷട്ടർ ഉയർത്തി വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചത്. സാധാരണ മഴക്കാലം തുടങ്ങുന്നതോടെ ജൂൺ ഒന്നാം തിയതിയോടെ തന്നെ കാർഷിക ആവശ്യത്തിന് വെള്ളമെടുക്കാൻ ഷട്ടർ തുറക്കാറുണ്ടായിരുന്നു.
Tags


