കൃഷി ഓഫീസർ എലിസബത്ത് ജോസ് സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എം എൽ എ റോണി കെ ബേബി സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുകയും കർഷകരും കർഷക തൊഴിലാളി ഉൾപ്പെടെ 13 കർഷകരെ ആദരിക്കുകയും ചെയ്തു. ലിസി കുര്യൻ കൊച്ചുപുരയ്ക്കൽ, ലത മോഹനൻ പൊത്തം പ്ലാക്കൽ, അബ്‌ദു കെ മഞ്ഞപ്പല്ലൻ വീട്ടിൽ, ശശീന്ദ്രൻ എം കെ മുളയ്ക്കകുന്നേൽ, തോമസ് വെട്ടുവേലിൽ, ചാക്കോ ടി പി തെക്കാനിക്കാട്, ബിജു പൈണ്ടോലിൽ, ശ്രീലജി ബിനു കളപ്പുരയിടത്തിൽ, വിനീത് സി ഉത്രം കളവരപറമ്പിൽ, ജോസ് പി വി പാറയ്ക്കൽ, സജി തോമസ് ഒഴുകയിൽ, ജോസിറ്റ് അന്തിനാട്ട്,
മാസ്‌റ്റർ മുഹമ്മദ് ഷെഹ്‌സാദ് എന്നിവരെയാണ് ആദരിച്ചത്. ആദരിക്കപ്പെട്ട കർഷകർക്ക് വാഴൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കും കൊടുങ്ങൂർ, ചാമം പതാൽ ക്ഷീരോല്പാദക സഹകരണ സംഘങ്ങളും നൽകിയ ക്യാഷ് അവാർഡ് യഥാക്രമം ബാങ്ക് പ്രസിഡൻ്റ് അഡ്വ ബെജു കെ ചെറിയാൻ, ക്ഷീര സംഘം പ്രതിനിധി തോമസ് വെട്ടുവേലിൽ എന്നിവർ നൽകി.
ഓണക്കോടി, സാക്ഷ്യപത്രം, മൊമൻ്റോ, പേര തൈ എന്നിവയും സമ്മാനിച്ചു. പരീശീലന പരിപാടി, നാടൻ പാട്ട്, തിരുവാതിര, കവിത, മാപ്പിളപ്പാട്ട്, വനിത ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ നൃത്തം എന്നിവ അരങ്ങേറി. കർഷകർ സംഭാവനയായി നൽകിയ കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ പ്രത്യേക ചിങ്ങപ്പുഴുക്ക് വിതരണം ചെയ്തു. അസി: കൃഷി ഓഫീസർ സജു കുമാർ നന്ദി പറഞ്ഞു.




