നാടിന്റെ വികസനത്തിന് നാടിനൊപ്പം ചമ്പക്കര സെന്റ് ജോസഫ് ഇടവക ദൈവാലയം
ചമ്പക്കര: നാടിന്റെ വികസനത്തിന് മാതൃകയായി ചമ്പക്കര സെന്റ് ജോസഫ് ഇടവക ദൈവാലയം. റോഡ് വികസനത്തിന് വേണ്ടി സ്വന്തം ദേവാലയ സ്ഥലം വിട്ടുനൽകിയിരിക്കുകയാണ് ഇടവക.
1932-ൽ പണിത കുരിശുപള്ളി
1932 കാലഘട്ടത്തിൽ പണിത നെത്തല്ലൂർ കുരിശു പള്ളിയുടെ ചരിത്രപ്രസിദ്ധമായ കുരിശ്ശടി ആണ് റോഡ് വികസനത്തിന് വേണ്ടി പൊളിച്ചു മാറ്റുന്നത്. നാടിന്റെ ഭാവി വികസനം മുന്നിൽ കണ്ടാണ് പള്ളി അധികൃതരുടെ ഈ വലിയ ത്യാഗം.
പള്ളിയുടെ ഈ തീരുമാനത്തിന് നാട്ടുകാരിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. വികസനത്തിന് മതസ്ഥാപനങ്ങൾ മാതൃകയാകുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ നടപടി മാറി.
🙏 നാടിനൊപ്പം നിന്ന ചമ്പക്കര ഇടവകയ്ക്ക് അഭിനന്ദനങ്ങൾ 🙏


