തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയതും ഒറ്റപ്പെട്ടതുമായ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 30 (ചൊവ്വ): പത്തനംതിട്ട, ഇടുക്കി
ഒക്ടോബർ 01 (ബുധൻ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
ഒക്ടോബർ 02 (വ്യാഴം): പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവരും രാത്രികാല യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
#KeralaWeather #RainAlert #YellowAlert #KeralaNews


