🩸 BLOOD DONATION CAMP 🩸
അരീപ്പറമ്പ് ഗവ. സ്കൂളിൽ രക്തദാന ക്യാമ്പ്
അരീപ്പറമ്പ്: അരീപ്പറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടന്നു.
ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ രക്തദാനം വാർഡ് മെമ്പർ സിബി മാത്യു നിർവ്വഹിച്ചു.
പ്രിൻസിപ്പൽ വി.കെ. രജനിമോൾ ക്യാമ്പിന് നേതൃത്വം നൽകി.
#Areeparambu #BloodDonationCamp #NSS #Pala #VazhoorNews


